രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 1,76,36,307 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
2771 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,97,894 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2,51,827 പേർ രോഗമുക്തരായി. നിലവിൽ 28,82,204 പേരാണ് ചികിത്സയിൽ കഴിയുന്നത്