കൊച്ചി : കോവിഡ് അതിവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ക്ലാസ് നടത്തിയ വിദ്യഭ്യസ സ്ഥാപനങ്ങൾക്കെതിരെ നടപടി. സിവില്‍ ഏവിയേഷന്‍ കോഴ്സ് സംബന്ധമായ ക്ലാസുകള്‍ നടത്തിയ സ്ഥാപനം പോലീസ് പൂട്ടിച്ചു. തേവരയിലാണ് സംഭവം.40ഓളം കുട്ടികളെ പങ്കെടുപ്പിച്ചാണ് ക്ലാസ് നടത്തിയത്. സംഭവത്തില്‍ എറണാകുളം സ്വദേശി കൂടിയായ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 5000 രൂപ പിഴയും ഈടാക്കും. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു. സംസ്ഥാനത്തു കോവിഡ് അതിരൂക്ഷമാകുന്ന ഒരു ജില്ലയാണ് എറണാകുളം കടുത്ത നിയന്ത്രണങ്ങൾഏര്പ്പെടുത്തി ജില്ല കളക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. കോച്ചിംഗ് സെന്ററുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ സംഘടിപ്പിക്കാന്‍ പാടുള്ളൂ എന്നും കളക്ടര്‍ അറിയിച്ചിരുന്നു.എന്നാൽ ക്ലാസുകൾ ഓൺലൈനിലൂടെ നടത്താൻ കഴിയില്ല എന്നായിരുന്നു ഉടമയുടെ വാദം .
