തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 28ന് ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും അറിയിച്ചു. ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ എഴുത്തുപരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്. മാറ്റിവെച്ച പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
