കൊല്ലം : കേരളാ കോൺഗ്രസ് (ബി ) വാക്സിൻ ചലഞ്ച് ആരംഭിച്ചു. വാക്സിൻ ചലഞ്ച് ന്റെ ജില്ലാ തല ഉത്ഘാടനം മൈലം എം. ജി. എം. സ്കൂൾ വിദ്യാർത്ഥിനി യിൽ നിന്നും പാർട്ടി വൈസ് ചെയർമാൻ സഹായ നിധി ഏറ്റു വാങ്ങി. സഹോദരനു പിറന്നാൾ സമ്മാനം നൽകാൻ സ്വരൂപിച്ച പണം ആണ് അക്ഷയതൃതീയ എന്ന പെൺകുട്ടി കെ. ബി. ഗണേഷ് കുമാർ എം. എൽ. എ. ക്കു കൈമാറിയത്. ചടങ്ങിൽ പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് എ. ഷാജു പങ്കെടുത്തു. കേന്ദ്ര സർക്കാറിന്റെ കോവിഡ് വാക്സിൻ നയത്തിന് എതിരെ ആണ് പാർട്ടി വാക്സിൻ ചലഞ്ച് ആരംഭിക്കുന്നത് എന്ന് ജില്ലാ പ്രസിഡന്റ് ഷാജു പറഞ്ഞു.
