കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് 2ന് വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്നാണ് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് രണ്ടിനും അടുത്ത ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ചുമതലകൾ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം
പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമാണ് പ്രവേശനമുണ്ടാകുക. ഇതിൽ തന്നെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും 72 മണിക്കൂറിനിടയിലെ ആർടിപിസിആർ പരിശോധനാ നെഗറ്റീവ് ഫലം ലഭിച്ചവർക്കും മാത്രമായിരിക്കും പ്രവേശനം.