കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ രണ്ട് അനസ്തേഷ്യ ഡോക്ടർമാർക്കും ഒരു നഴ്സിങ്ങ് സ്റ്റാഫിനും നഴ്സിങ്ങ് അസിസ്റ്റൻ്റിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിയേറ്ററിൽ സമ്പർക്കഭീതി ഉണ്ടായതോടെ പ്രവർത്തനം പ്രതിസന്ധിയിലായി. കഴിഞ്ഞ വർഷത്തെ വ്യാപകരോഗഭീതിക്കു ശേഷം ആദ്യമായാണ് ഇത്രയും വലിയ കോവിഡ് പ്രതിസന്ധി താലൂക്ക് ആശുപത്രിയെ അലട്ടുന്നത്. രണ്ട് ഘട്ട വാക്സിൻ കുത്തിവെപ്പും പൂർത്തിയായവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പ്രാഥമിക ലക്ഷണങ്ങൾ കാണിച്ച പലരുടേയും പരിശോധനാ ഫലങ്ങൾ പുറത്തു വരാനിരിക്കയാണ് അത് കൂടി പുറത്ത് വരുന്നതോടെ രോഗികളാവുന്ന ജീവനക്കാരുടെ എണ്ണം കൂടുമോ എന്ന ആശങ്ക നിലനിൽക്കയാണ്
