ന്യൂഡല്‍ഹി: ആവശ്യമായ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹി ഗംഗാ റാം ആശുപത്രിയില്‍ 25 കോവിഡ് രോഗികള്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് 25 രോഗികള്‍ മരിച്ചത്. രാവിലെ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, രാവിലെ എട്ടു മണിയോടെ നല്കിയ എസ് ഒ എസ് അലര്‍ട്ടില്‍ ഇനി രണ്ടു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ മാത്രമാണ് ഉള്ളതെന്നും അറുപതില്‍ അധികം രോഗികള്‍ ഗുരുതരാവസ്ഥയില്‍ ആണെന്നും വ്യക്തമാക്കിയിരുന്നു. ഏകദേശം രണ്ടു മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ ടാങ്കറുകള്‍ ആശുപത്രിയില്‍ എത്തുകയും ചെയ്തു. ‘ഗുരുതരാവസ്ഥയില്‍ ആയിരുന്ന 25 രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചു. വെന്റിലേറ്ററുകളും ബിപാപുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഐ സി യുവിലും വെന്റിലേറ്ററുകളിലും മാനുവല്‍ വെന്റിലേഷനെ ആശ്രയിക്കുന്നു. മറ്റ് അറുപത് രോഗികളുടെ നില ഗുരുതരാവസ്ഥയിലാണ്. അടിയന്തിരമായി ഇടപെടല്‍ ആവശ്യമാണ്’ – ഗംഗ റാം മെഡിക്കല്‍ ഡയറക്ടര്‍ രാവിലെ പ്രസ്താവനയില്‍ വ്യക്തമാക്കി.
