പട്ടാമ്പി നഗരസഭയെ
സമ്പൂർണ്ണ വാക്സിനേറ്റഡ് നഗരസഭയാക്കി മാറ്റുന്നതോടൊപ്പം തന്നെ സംസ്ഥാന സർക്കാരിന്റെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണയറിയിച്ച് കൊണ്ട് വാക്സിൻ ചലഞ്ചും നഗരസഭ ആവിഷ്കരിച്ചു.
നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും വാക്സിൻ സ്വീകരിക്കുന്നതോടൊപ്പം തന്നെ വാക്സിന് സംസ്ഥാന സർക്കാരിന് ചിലവ് വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന രീതിയിലാണ് വാക്സിൻ ചലഞ്ച് ആവിഷ്കരിച്ചിരിക്കുന്നത്.
തുടർന്ന് നഗരസഭ പരിധിയിലെ സന്നദ്ധ സംഘടനകൾ,ക്ലബുകൾ,സ്ഥാപനങ്ങൾ എന്നിവരേയും ചലഞ്ചിന്റെ ഭാഗമാക്കും.
നഗരസഭ പരിധിയിൽ സർക്കാരിന് വാക്സിനേഷന് ചിലവ് വരുന്ന പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്നതിനാണ് വാക്സിൻ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
നഗരസഭയെ സമ്പൂർണ്ണ വാക്സിനേറ്റഡ് നഗരസഭയാക്കി മാറ്റുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അധികമായി ആവശ്യമായി വരുന്ന തുക സർക്കാർ അംഗീകാരം ലഭിച്ചാൽ നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് വകയിരുത്താനും ഉദ്ദേശിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ വാക്സിൻ രെജിസ്ട്രേഷന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി സൗജന്യ ഹെൽപ്പ് ഡെസ്കും നഗരസഭയിൽ തിങ്കളാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കും.
വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ലക്ഷ്മിക്കുട്ടി.ഒ,വൈസ് ചെയർമാൻ ടി.പി.ഷാജി,സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വിജയകുമാർ,എൻ.രാജൻ മാസ്റ്റർ,കെ.ടി.റുഖിയ എന്നിവർ പങ്കെടുത്തു.
