രാജ്യത്ത് അടയിന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണ് വിരാഫിന്
ന്യൂഡല്‍ഹി: രാജ്യത്ത് വിരാഫിന് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്കി. രാജ്യത്ത് അടയിന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണ് വിരാഫിന്. നേരത്തെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും രാജ്യത്ത് അംഗീകാരം നല്‍കിയിരുന്നു. ഇവ രണ്ടും ഉപയോഗിച്ചുള്ള വാക്സിന്േ പ്രക്രിയ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം റഷ്യയുടെ സ്പൂട്നിക് V വാക്സിനും രാജ്യത്ത് ഉപയോഗത്തിന് അനമുതി നല്‍കിയിരുന്നു. ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റഡ്ഡീസ് ലബോറട്ടറീസാണ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിമാസം 850 മില്യണ്‍ ഡോസ് ഉല്പാദിപ്പിക്കാന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
രാജ്യത്ത് വിദേശ നിര്‍മിത വാക്സിന് അംഗീകരാം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടാതെ നിലവിലുള്ള വാക്സിന് ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വാക്സിന് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയട്ട്, ഭാരത് ബയോടെക് എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചിരുന്നു. കോവിഡ് 19 വാക്സിന് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 4,500 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ്-19 ചുമതലയുള്ള നോഡല്‍ മന്ത്രിമാര്‍ക്ക് ക്രെഡിറ്റ് അനുവദിക്കും. തുടര്‍ന്ന് വക്സിന് ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ടു കമ്പനികള്‍ക്കും തുക കൈമാറും.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി രൂപയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയും ആണ് ധനകാര്യ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. പേയ്മെന്റ് എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് വാക്സിന്റെ ഉല്പാദന ശേഷി 100 ദശലക്ഷം ഡോസുകള്‍ക്കപ്പുറത്തേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് 3,000 കോടി രൂപ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.
‘സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള വാക്സിന് നിര്‍മ്മാതക്കളുമായി മറ്റു പലരുമായും സര്‍ക്കാര്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു. അവരെ എങ്ങനെ സാമ്പത്തികമായി സഹായിക്കാമെന്ന് ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും സര്‍ക്കാര്‍ സഹായിക്കുന്നു’അദാര്‍ പൂനവാല നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2263 പേര് മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. മരണ സംഖ്യ 1,86,920 ആയി. നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. രാജ്യത്ത് 13,54,78,420 പേര് ഇതുവരെ വാക്സിനേഷന് സ്വീകരിച്ചു.