തൃശ്ശൂർ കുട്ടനെല്ലൂരിൽ ദന്തഡോക്ടറായ സോനയെ കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെ(41) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെ ചോറ്റാനിക്കരയിലെ ലോഡ്ജിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.
മഹേഷിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സർക്കാരും സോനയുടെ വീട്ടുകാരും സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാമ് ജാമ്യം റദ്ദാക്കിയത്. തുടർന്ന് ഒളിവിൽ പോയ ഇയാൾ ചോറ്റാനിക്കരയിലെ ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു