കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിനായി സ്വകാര്യ ആശുപത്രികളും സംസ്ഥാന സർക്കാരുകളും നൽകേണ്ട വില പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപയ്ക്കും സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കും നൽകും
അമേരിക്കൻ നിർമിത വാക്സിൻ 1500 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് സെറം ചൂണ്ടിക്കാട്ടി. റഷ്യൻ നിർമിത വാക്സിനും ചൈനീസ് വാക്സിനും 750 രൂപയ്ക്കാണ് വിൽക്കുന്നത്. കേന്ദ്രസർക്കാരിന് തുടർന്നും 150 രൂപയ്ക്ക് സെറം വാക്സിൻ നൽകും.
മെയ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ വാക്സിൻ നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികൾ വാക്സിൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങി കുത്തിവെപ്പ് എടുക്കുമ്പോൾ നിരക്ക് കുത്തനെ ഉയർത്താനാണ് സാധ്യത.