ന്യൂഡല്‍ഹി: ഓക്സിജൻക്ഷാമം രൂക്ഷമായതിനെ തുടർന്ന് കോവിഡ് രോഗികളുടെ ചികിൽസാ പ്രതിസന്ധിയിലായതിനെ തുടർന്ന് ഹൈക്കോടതിയുടെ ഇടപെടൽ ആശ്വാസമായി. ഡല്‍ഹി ആശുപത്രികളിലെ ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.ഇതെത്തുടര്‍ന്ന് ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട ഓക്സിജന്‍ വിഹിതം മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടരുതെന്ന് വിതരണക്കാരോട് ഡല്‍ഹി ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
