കൊട്ടാരക്കര: ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലമൺ പാറക്കടവ് മാവേലി നഗർ മഞ്ഞായ്ക്കൽ വീട്ടിൽ സുരേന്ദ്രൻ(57) ആണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയിലെ കട്ടിലിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരികരിച്ചു. ദുരൂഹതകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
