രാജ്യത്തു പലയിടങ്ങളിലും വാക്സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കുന്നു എന്ന് വിവരാവകാശ രേഖകൾ. കണക്കനുസരിച്ച് തമിഴ്നാടാണ് വാക്സിന് പാഴാക്കുന്നതില്‍ മുന്നില്‍, 12.10 ശതമാനം. തൊട്ടുപിന്നാലെ ഹരിയാന 9.74 ശതമാനം. പഞ്ചാബ് 8.12 ശതമാനം, മണിപ്പൂര്‍ 7.8 ശതമാനം, തെലങ്കാന 7.55 ശതമാനം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കണക്ക്.
ഏപ്രില്‍ 11 വരെ പത്ത് കോടി ഡോസ് വാക്സിനാണ് നല്കിയതെങ്കില് അതില്‍ 44 ലക്ഷം ഡോസാണ് പാഴായിപ്പോയത്. വാക്സിന് പാഴാക്കാതെ ഉപയോഗിക്കുന്നതില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതില്‍ മുന്നില്‍ കേരളം, ബംഗാള്‍, ഹിമാചല്‍പ്രദേശ്, മിസോറം, ഗോവ, ദാമന്‍ ദിയു, ആന്തമാന്‍, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളാണ്. വാക്സിന് ക്ഷാമം കഴിഞ്ഞ ദിവസങ്ങൡ വലിയ രാഷ്ട്രീയപ്രശ്നമായി മാറിയിരുന്നു.
