ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈവിവരം അറിയിച്ചത് നേരിയ രോഗലക്ഷണങ്ങൾ ഉണ്ടെന്നും താനുമായി അടുത്തബന്ധം പുലർത്തിയവരെല്ലാം തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം നിലവില്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
