ലണ്ടന്‍: ബ്രിട്ടനില്‍ പുതിയപഠനാനടത്തുന്നതിന്റെ ഭാഗമായി കോവിഡ് ഭേദമായവരെ വീണ്ടും വൈറസ് ബാധിതരാക്കി പരീക്ഷണം.കോവിഡിനെതിരെ മനുഷ്യശരീരത്തില്‍ പ്രതിരോധശേഷി രൂപപ്പെടുന്നത് എങ്ങനെയെന്ന് പഠിക്കുകയാണ് ലക്ഷ്യം.കൂടുതല്‍ കൃത്യതയുടെ പരിശോധനാ മാര്‍ഗങ്ങള്‍ രൂപപ്പെടുത്താനും പഠനം സഹായിക്കുമെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയുടെ കണക്കുകൂട്ടല്‍.18നും 30നും ഇടയില്‍ പ്രായമുള്ള പൂര്‍ണ ആരോഗ്യമുള്ളവരെയാണ് പഠനത്തിന്റെ ഭാഗമാക്കുന്നത്. പരീക്ഷണാര്‍ഥം നിയന്ത്രിത വൈറസ് സമ്ബര്ക്കമുണ്ടായി 17 ദിവസം ആശുപത്രയില്‍ നിരീക്ഷണത്തില്‍ കഴിയണം. 5000 പൗണ്ട് (ഏകദേശം 5.22 ലക്ഷം രൂപ) നല്‍കും. വ്യത്യസ്ത തരക്കാരില്‍ രണ്ടുഘട്ടമായാണ് പഠനം. എട്ട് തുടര്‍ പരിശോധനയടക്കം ഒരു വര്‍ഷമാണ് പഠന കാലയളവ്. ആദ്യഘട്ടം ഈ മാസം ആരംഭിക്കും. കൂടുതല്‍ ഫലപ്രദമായ മരുന്നും ചികിത്സാ രീതികളും കണ്ടെത്തുന്നതിനൊപ്പം, കോവിഡ് വന്നുപോയവരില്‍ എത്രകാലം പ്രതിരോധശേഷി നിലനില്ക്കുന്നു എന്നതിനും വ്യക്തമായ ഉത്തരം ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.
