ആവശ്യമെങ്കില്‍ അതിഥി തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുന്നുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നും ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ലെന്നും വ്യക്തമാക്കി റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. തീവണ്ടികള്‍ ഓടുന്നുണ്ട്. തുടര്‍ന്നും അവ ഓടും. അതിഥി തൊഴിലാളികളുടെ കാര്യം നേരിട്ട് വിലയിരുത്തുന്നുണ്ട്. റെയില്‍വെ ബോര്‍ഡ് ചെയര്മാന്മാരും ജനറല്‍ മാനേജര്‍മാരും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ അതിഥി തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുന്നുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വീണ്ടും ലോക്ക്ഡൗണ്‍ വരുമെന്ന ആശങ്കയില്‍ അതിഥി തൊഴിലാളികള്‍ വീണ്ടും സ്വന്തം നാടുകളിലേക്കുള്ള യാത്ര തുടങ്ങിയ സാഹചര്യത്തിലാണ് റെയില്‍വെ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനിടെ കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തത്കാലം വരാന്ത്യ ലോക്ക് ഡൗൺ അടക്കമുള്ള കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.