പെരുമ്പാവൂർ തുരുത്തിയിൽ യുവാവ് സുഹൃത്തിനെ വെടിവെച്ച് വീഴ്ത്തി. എയർ ഗൺ ഉപയോഗിച്ച് കഴുത്തിലാണ് വെടിവെച്ചത്. പണമിടപാടിനെ ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്
തുരുത്തി പുനത്തിൽകുടി സന്ദീപ് എന്ന് വിളിക്കുന്ന വിഷ്ണുവിനാണ് വെടിയേറ്റത്. സുഹൃത്ത് ഹിരണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
