കടയ്ക്കൽ വില്ലേജിൽ കുറ്റിക്കാട് ഫ്രാങ്കോ ജംഗ്ഷനിൽ റോഡ് പണിക്കായി എടുത്ത മണ്ണ് തൊട്ടടുത്തുള്ള വിജയൻ പിള്ള എന്നയാളുടെ നിലത്തിൽ നിക്ഷേപിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചതിൽ ടി നിയമ വിരുദ്ധ പ്രവർത്തനം നടത്തിയ JCB യും ടിപ്പറും പിടിച്ചെടുത്ത് കടയ്ക്കൽ പോലീസ് സബ് ഇൻസ്പെക്ടർക്ക് കൈമാറി. നിലം ഉടമയ്ക്കെതിരെ കേസെടുത്തു. മറ്റൊരു കേസിൽ ഉമ്മന്നൂർ വില്ലേജിൽ നിലത്തിൽ മണ്ണിട്ട ഒരു JCB കസ്റ്റഡിയിലെടുത്ത് വാളകം പോലീസിന് കൈമാറി. തഹസീൽദാർ ശ്രീകണ്ഠൻ നായർ, ഡെപ്യൂട്ടീ തഹസീൽദാർമാരായ അയ്യപ്പൻ പിള്ള , ഷിജു, സതീഷ് കെ ഡാനിയേൽ , റജി കെ ജോർജ്ജ്, സന്തോഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

