Asian Metro News

സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

 Breaking News
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...
  • ഡബ്ലിയു എച്ച് ഓ യുടെ കോവിഡ് റിപ്പോർട്ടിൽ “Indian” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല നിരവധി മാധ്യമങ്ങൾ ഇതിനെ ഇന്ത്യൻ വേരിയന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് സത്യമില്ലെന്നും ഇതിന് യാതൊരു വിധ തെളിവുകൾ ഇല്ലെന്നും സർക്കാർ പറഞ്ഞു. കോവിഡിന്റെ (Covid Variant) ഡബിൾ മ്യുറ്റന്റ് വകഭേദമായ B.1.617 വകഭേദത്തെ ഇന്ത്യൻ കോവിഡ് വകഭേദം എന്ന് രേഖപ്പെടുത്തുന്നതിൽ എതിർപ്പ്...

സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം
April 20
05:49 2021

സ്വർണവില പവന് 35,320 രൂപയും ഗ്രാമിന് 4415 രൂപയുമായി.

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 35,320 രൂപയും ഗ്രാമിന് 4415 രൂപയുമായി. ഈ മാസം ഇതുവരെ സ്വർണത്തിന് 2080 രൂപയാണ് വർധിച്ചത്. ഏപ്രിൽ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 33,320 രൂപയായിരുന്നു വില. ഇന്നലെ ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പവന് 35,400 രൂപ.

മാർച്ചിലും ഫെബ്രുവരിയിലും വില കുറഞ്ഞശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയുമാണ് പവന് വില കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 31ന്) രൂപയുമായിരുന്നു.

ശനിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. അതേസമയം ഇന്ന് ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിലും കുറവുണ്ടായി. ഔൺസിന് 3.76 ഡോളർ കുറഞ്ഞ് 1772.11 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില നേരിയതോതിൽ കുറഞ്ഞ് 47,316 രൂപയായി.

അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണവില 1780 ഡോളർ കടന്ന് 1800 ഡോളറിലേക്ക് പെട്ടെന്ന് തന്നെ എത്തുമെന്ന് കരുതുന്നതായും വിപണി സാഹചര്യങ്ങൾ മഞ്ഞ ലോഹത്തിന് അനുകൂലമാണെന്നുമാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താന്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ പണം സമ്പദ്ഘടനയിലേക്ക് ഇറക്കിയതും സ്വര്‍ണത്തിന് തുണയാകുന്നു. കോവിഡ് ആശങ്ക മാറുന്നതുവരെ സ്വര്‍ണവില വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് ഭീതിയില്‍ മുങ്ങിയ 2020 വര്‍ഷം 28 % കുതിപ്പാണ് സ്വര്‍ണം കാഴ്ച്ചവെച്ചത്. ആഗോള സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ പണമിറക്കുകയായിരുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണം 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്ത്യയില്‍ ഉത്സവകാലം പ്രമാണിച്ച് സ്വര്‍ണത്തിന്റെ ചില്ലറ ഡിമാൻഡിൽ വർധനവുണ്ടായിട്ടുണ്ട്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment