Asian Metro News

കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

 Breaking News
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...
  • ഡബ്ലിയു എച്ച് ഓ യുടെ കോവിഡ് റിപ്പോർട്ടിൽ “Indian” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല നിരവധി മാധ്യമങ്ങൾ ഇതിനെ ഇന്ത്യൻ വേരിയന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് സത്യമില്ലെന്നും ഇതിന് യാതൊരു വിധ തെളിവുകൾ ഇല്ലെന്നും സർക്കാർ പറഞ്ഞു. കോവിഡിന്റെ (Covid Variant) ഡബിൾ മ്യുറ്റന്റ് വകഭേദമായ B.1.617 വകഭേദത്തെ ഇന്ത്യൻ കോവിഡ് വകഭേദം എന്ന് രേഖപ്പെടുത്തുന്നതിൽ എതിർപ്പ്...
  • ഡിആര്‍ഡിഒയുടെ കൊറോണ പ്രതിരോധ ഗുളിക ഫലപ്രദമെന്ന് ഐഎന്‍എംഎഎസ് ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കൊറോണ പ്രതിരോധ ഗുളിക തികച്ചും സുരക്ഷിതമെന്ന് വ്യക്തമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അപ്ലൈഡ് സയന്‍സിലെ (ഐഎന്‍എംഎഎസ് ) ഗവേഷകര്‍. ഡ്രഗ്2-ഡിഓക്സി-ഡി-ഗ്ലൂക്കോസ്(2-ഡിജി) ആളുകളെ വേഗത്തില്‍ രോഗമുക്തരാക്കുന്നുവെന്ന് ഡോ സുധീര്‍...

കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത
April 20
05:58 2021

കഴിഞ്ഞ 13 മുതൽ ഇവരെ കാണാതായിരുന്നു. ഇതേ തുടർന്ന് അടിമാലി പോലീസും നാട്ടുകാരും ചേർന്ന് അന്വേഷിച്ചുവരികയായിരുന്നു.

അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി മാങ്കടവ് മരോട്ടിക്കല്‍ വിവേക് രവീന്ദ്രന്‍ (23), ഓടയ്ക്കാസിറ്റി മൂന്നുകണ്ടത്തില്‍ ശിവഗംഗ അനില്‍കുമാര്‍ (19) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പിലെ രണ്ട് വാച്ചർമാര്‍ തിങ്കളാഴ്ച വൈകീട്ട് 4.30നാണ് മൃതദേഹങ്ങൾ കാണുന്നത്​. ഇവരുടെ കാല്‍മുട്ടുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു​. ഇത്​ ദുരൂഹത വർധിപ്പിക്കുന്നു. കഴിഞ്ഞ 13 മുതൽ ഇവരെ കാണാതായിരുന്നു. ഇതേ തുടർന്ന് അടിമാലി പോലീസും നാട്ടുകാരും ചേർന്ന് അന്വേഷിച്ചുവരികയായിരുന്നു.

ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആല്‍പ്പാറ- പാല്‍കുളം റോഡില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച്​ ദിവസത്തോളം പഴക്കംതോന്നുമെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജോജി ജേക്കബ്​ പറഞ്ഞു. ഏപ്രിൽ 13നാണ് ഇരുവരെയും അടിമാലിയില്‍നിന്ന് കാണാതായത്. ഇതുസംബന്ധിച്ച് അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്ക് ഇടുക്കി പാല്‍കുളംമേട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

വനഭൂമിയോട് ചേര്‍ന്നായതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി വനമേഖല ഉള്‍പ്പെടെ പൊലീസും വനപാലകരും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. റോഡില്‍നിന്നും അരകിലോമീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മരിച്ച വിവേക് അടിമാലി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ശിവഗംഗ കോളജില്‍ പഠിക്കുന്നു. ഇരുവരും വളരെ കാലമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment