Asian Metro News

കോവിഡ് കണക്ക് ഉയർന്നു നിൽക്കെ നാളെ വീണ്ടും പി.എസ്.സി പരീക്ഷ; മാറ്റണമെന്ന് ആവശ്യം

 Breaking News
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...
  • ഡബ്ലിയു എച്ച് ഓ യുടെ കോവിഡ് റിപ്പോർട്ടിൽ “Indian” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല നിരവധി മാധ്യമങ്ങൾ ഇതിനെ ഇന്ത്യൻ വേരിയന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് സത്യമില്ലെന്നും ഇതിന് യാതൊരു വിധ തെളിവുകൾ ഇല്ലെന്നും സർക്കാർ പറഞ്ഞു. കോവിഡിന്റെ (Covid Variant) ഡബിൾ മ്യുറ്റന്റ് വകഭേദമായ B.1.617 വകഭേദത്തെ ഇന്ത്യൻ കോവിഡ് വകഭേദം എന്ന് രേഖപ്പെടുത്തുന്നതിൽ എതിർപ്പ്...

കോവിഡ് കണക്ക് ഉയർന്നു നിൽക്കെ നാളെ വീണ്ടും പി.എസ്.സി പരീക്ഷ; മാറ്റണമെന്ന് ആവശ്യം

കോവിഡ് കണക്ക് ഉയർന്നു നിൽക്കെ നാളെ വീണ്ടും പി.എസ്.സി പരീക്ഷ; മാറ്റണമെന്ന് ആവശ്യം
April 19
05:07 2021

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സെന്ററുള്ളത്.

തിരുവനന്തപുരം:  കോവിഡ് കണക്കുകൾ ആശങ്ക പരത്തുന്നതിനിടെ പരീക്ഷ നടത്തിപ്പുമായി പി.എസ്.സി മുന്നോട്ടുപോകുന്നതിനെതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ. അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ് അഡ്മിനിസ്ട്രേഷൻ) പരീക്ഷ ചൊവ്വാഴ്ച രാവിലെ 7.30നാണ് നിശ്ചയിച്ചിരിക്കുന്നത്. 1046 അപേക്ഷകരുള്ള പരീക്ഷയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സെന്ററുള്ളത്.

അഞ്ച് വടക്കൻ ജില്ലകളിൽ നിന്നുള്ളവർ പരീക്ഷ എഴുതേണ്ടത് കോഴിക്കോട് അത്തോളിയിലാണ്. പരീക്ഷ രാവിലെ 7.30ന് ആയതിനാൽ തലേദിവസം വന്ന് താമസിക്കേണ്ടിവരും. കോവിഡ് രൂക്ഷമായതിനാൽ ഇവിടെ മുറി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. പല ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗത സംവിധാനവും നിലവിൽ പര്യാപ്തമല്ല.

കൂടാതെ പരീക്ഷാർഥികളിൽ നല്ലൊരു വിഭാഗം കോവിഡ് ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആണ്. കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും കടുത്ത നിയന്ത്രണമാണ് ജില്ലാ ഭരണകൂടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പോസ്റ്റിലേക്ക് ആദ്യമായി നടക്കുന്ന പരീക്ഷ ആയതിനാൽ പല ഉദ്യോഗാർഥികളുടെയും പ്രായപരിധി കഴിയാറായി. ഉദ്യോഗാർഥികളുടെ ബുദ്ധിമുട്ട് അവഗണിച്ച് പരീക്ഷ നടന്നാൽ പല ഉദ്യോഗാർഥികള്‍ക്കും അവസരം എന്നന്നേക്കും നഷ്ടപ്പെടും. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് ആവശ്യം.

2.5 ലക്ഷം പേർക്ക് ഞായറാഴ്ച പരീക്ഷ നടന്നു

ഹയർസെക്കൻഡറി യോഗ്യത വേണ്ട തസ്തികകളിലേക്ക് പി.എസ്‌.സി നടത്തുന്ന പൊതു പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്നലെ നടന്നു 2.52 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. കോവിഡ് ബാധിതർക്കും ക്വറന്റീനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ അവസരം നൽകിയിരുന്നു. റിസർവ് ബാങ്കിന്റെ പരീക്ഷ കാരണം ആദ്യ ഘട്ട പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അവസരം നൽകി. ഗുരുതര കാരണങ്ങളാൽ രണ്ടു ഘട്ട പരീക്ഷകളും എഴുതാൻ സാധിക്കാത്തവർക്കായി ഒരു പരീക്ഷ കൂടി നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കും.

റെക്കോർ‍ഡിട്ട് കോവിഡ് പ്രതിദിന കണക്ക്

കേരളത്തില്‍ ഇന്നലെ 18,257 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment