ഓടനാവട്ടം : കഴിഞ്ഞ ദിവസം രാത്രിയിൽ ഓടനാവട്ടം, പരുത്തിയറ, ചെന്നാപ്പാറ, വാപ്പാല ഭാഗങ്ങളിൽ ആളൊഴിഞ്ഞ വീടുകളിലും, സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീടുകളിലും സാമൂഹ്യ വിരുദ്ധ ശല്യവും, മോഷണ ശ്രമവും വർദ്ധിക്കുന്നു. ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ചു വീടുകൾ കുത്തിത്തുറക്കുന്നതു പരുത്തിയറ ഭാഗത്തു ഒരു പതിവ് സംഭവം ആയിരിക്കുകയാണ്. ഇത്രയും സംഭവങ്ങൾ നടന്നിട്ടും പോലീസ് പട്രോളിംഗ് ശക്തമാകുന്നില്ല. ഇന്നലെ വാപ്പാലയിൽ അതിനു സമാനമായ ഒരു സംഭവം നടക്കുകയുണ്ടായി. രാത്രി 9 മണിയോട് കൂടി കതകിനു വന്നു മുട്ടുകയും, ജനാലയ്ക്കു തട്ടുകയും, ഷെയിഡിൽ പിടിച്ചു മുകളിലേക്ക് കയറാൻ ശ്രെമിക്കുകയും ചെയ്തു. വീട്ടിലെ ലൈറ്റ് ഇടുകയും, പരിസര വാസികൾ ഓടിയെത്തുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹം ഓടി രക്ഷപെടുകയുണ്ടായി. വീട്ടുകാർ പോലീസിൽ പരാതി നൽകി. ആയതിനാൽ പോലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
