ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിൽ മാസ്ക് നും രൂപമാറ്റം; നിർദ്ദേശവുമായി ആരോഗ്യവിദഗ്ദ്ധര്‍.വകഭേദം വന്നിരിക്കുന്ന വൈറസിനെ ചെറുക്കാനായി ഡബിൾ മാസ്ക് അഥവാ രണ്ട് മാസ്കുകൾ ഉപയോഗിക്കണമെന്നും ആരോഗ്യവിദഗ്ദ്ധര്‍.വൈറസിന്റെ വകഭേദം ദ്രുതഗതിയിൽ വരുന്നതിനാൽ രോഗവ്യാപനം തടയുന്നതിനായി ഡബിൾ മാസ്ക് ഉപയോഗിക്കാനാണ് പുതിയ നിർദ്ദേശം. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്, സിംഗിള്‍ മാസ്കുകള്‍ കോവിഡിനെ പ്രതിരോധിക്കുമെങ്കിലും ഇരട്ട മാസ്കുകള്‍ ശക്തമായ പരിരക്ഷ നല്‍കുന്നുമെന്ന് തെളിഞ്ഞു.
ഡബിൾ മാസ്ക് എന്തിനുവേണ്ടി, ഏതു തരം? കൊറോണ വൈറസ് വഹിക്കുന്ന ശ്വസന തുള്ളികള്‍ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ശസ്ത്രക്രിയാ മാസ്കും അതിനു മുകളില്‍ ഒരു തുണി മാസ്കും ധരിക്കുന്നതിനെയാണ് ഇരട്ട-മാസ്കിംഗ് എന്ന് പറയുന്നത്.1.സര്‍ജിക്കല്‍ മാസ്ക്, 2. തുണികൊണ്ടുള്ള മാസ്ക്.വൈറസ് പടരുന്നതിന്റെ വേഗത വളരെ കൂടുതല്‍ ആയതിനാല്‍ അത് ഒഴിവാക്കാന്‍, പരമാവധി സംരക്ഷണം ആവശ്യമാണ്. സര്‍ജിക്കല്‍ മാസ്കും അതിന് മുകളില്‍ ഒരു തുണി മാസ്കും ഉപയോഗിച്ചാല്‍ 95% വരെ സംരക്ഷണം വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
