ബംഗളൂരു : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണ്ണാടകയിലെ ബെളഗാവി ലോക് സഭമണ്ഡലത്തിലും മാസ്കി, ബസവ കല്യാൺ നിയമസഭാ മണ്ഡലത്തിലും പോളിംഗ് തുടങ്ങി. കോവിഡ് വ്യാപനം രൂക്ഷം ആകുന്ന സാഹചര്യത്തിൽ പ്രേത്യേക സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് .മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.
കേന്ദ്ര റയിൽവേ മന്ത്രിയായിരുന്ന സുരേഷ് അംഗാദി കഴിഞ്ഞ സെപ്റെബെറിൽ കോവിഡ് ബാധയെത്തുടർന്ന് മരണപ്പെട്ടിരുന്നു സാഹചര്യത്തിൽ ബെളഗാവി ലോക് സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബേളഗാവിയിൽ ശക്തമായ സ്വാധിനംമുള്ള ജാർക്കി ഹോളി സഹോദരന്മ്മാരിലെ സതീഷ് ജാർക്കി ഹോളി യാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി.സഹതാപ വോട്ട് പ്രതീക്ഷയിൽ സുരേഷ്അംഗാദി യുടെ ഭാര്യ മംഗളഅംഗാദി യെ ആണ് ബി ജെ പി സ്ഥാനാർഥി ആക്കിയിരിക്കുന്നു.
