കേരളത്തിൽ കുത്തനെ ഇടിഞ്ഞിരുന്ന സ്വർണ വില കഴിഞ്ഞ ദിവസം വീണ്ടും കൂടിയിരുന്നു.
രാജ്യത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ എട്ട് ഗ്രാം 24 ക്യാരറ്റ് സ്വർണ വില 36,760 രൂപയായിരുന്നെങ്കിൽ ഇന്ന് 8 രൂപ വർധിച്ച് 36,768 രൂപയായി. 22 ക്യാരറ്റ് എട്ട് ഗ്രാം സ്വർണത്തിനും എട്ട് രൂപ വർധിച്ച് 35,968 രൂപയായിട്ടുണ്ട്. കേരളത്തിൽ 48,010 രൂപയാണ് ഇന്നത്തെ സ്വർണ വില.
കേരളത്തിൽ കുത്തനെ ഇടിഞ്ഞിരുന്ന സ്വർണ വില കഴിഞ്ഞ ദിവസം വീണ്ടും കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 35,200 രൂപയായിരുന്നു ഇന്നലെ വില. വ്യാഴാഴ്ച 80 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിഷു ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 35040 രൂപയായിരുന്നു വില.
രാജ്യാന്തര വിപണിയിലും സ്വർണ വില ഉയർന്നിരുന്നു. ട്രോയ് ഔൺസിന് ഇന്ന് 1,763.65 ഡോളറിലാണ് വ്യാപാരം. കഴിഞ്ഞ ദിവസം 1,738.44 ഡോളറിലായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. ഏപ്രിൽ 12 മുതലാണ് സ്വർണ വില കൂടാനും കുറയാനും തുടങ്ങിയത്. ഏപ്രിൽ ഒന്നിന് പവന് 33,320 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഡോളർ ലഘൂകരിച്ച് യുഎസ് ട്രഷറി വരുമാനം കുറച്ചതിനെ തുടർന്ന് ആഗോള വിപണിയിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടും സ്വർണ്ണ വില ഇന്ത്യയിൽ സ്ഥിരമാണ്. ലഘൂകരിക്കുന്ന ഡോളറും താഴ്ന്ന യുഎസ് ട്രഷറി വരുമാനവും ഇന്നത്തെ ട്രേഡ് സെഷനിൽ മഞ്ഞ ലോഹത്തെ ഉയരാൻ പ്രേരിപ്പിച്ചു. അലങ്കാര ലോഹത്തിന്റെ വിലയിൽ ചാഞ്ചാട്ടം വരാനുള്ള പ്രധാന കാരണം മൃദുവായ ഡോളറാണെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. യുഎസ് കറൻസി ഒരു ബാസ്കറ്റ് കറൻസി കറൻസിക്കെതിരെ 0.3% കുറയുകയും സ്വർണം മറ്റ് കറൻസി ഉടമകൾക്ക് താങ്ങാനാവുന്നതാക്കുകയും ചെയ്തു. മറുവശത്ത്, യുഎസ് ട്രഷറി വരുമാനവും കുറവാണ്.