ഐപിഎല്ലിൽ ചെന്നൈക്ക് മുമ്പിൽ തകർന്നടിഞ്ഞ് പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന പഞ്ചാബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് എടുത്തത്.
സ്കോർ 26 ആകുമ്പോഴേക്കും പഞ്ചാബിന് ആദ്യ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. കെ എൽ രാഹുൽ അഞ്ച് റൺസിനും മായങ്ക് പൂജ്യത്തിനും ഗെയിൽ 10 റൺസിനും ദീപക് ഹൂഡ 10 റൺസിനും പുറത്തായി.
47 റൺസെടുത്ത ഷാരുഖ് ഖാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ചെന്നൈക്ക് വേണ്ടി ദീപക് ചാഹർ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത് 4 വിക്കറ്റെടുത്തു. സാം കറൺ, മൊയിൻ അലി, ബ്രാവോ എന്നിവർ ഓരോ വിക്കറ്റെടുത്തു