രണ്ടായിരത്തി ഇരുപതിൽ നടന്ന കൊലപാതക കേസിന്റെ തുടർ അന്വേഷണത്തിൽ ഒന്നാം പ്രതിയുടെ പിതാവും കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കരീപ്ര വില്ലേജിൽ ഇലയം മുറിയിൽ മതിലിൽ ഭാഗത്ത് നിമിഷാലയം വീട്ടിൽ ഭാസ്കരൻ മകൻ 59 വയസുള്ള മധുസൂദനനെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട ശിവകുമാറും ഒന്നാം പ്രതിയും അമ്മാവനും ശേഷക്കാരനുമായിരുന്നു. ഇവർ തമ്മിലുള്ള തർക്കങ്ങളെ തുടർന്ന് സംഘട്ടനം ഉണ്ടാവുകയും ഇതിനെ തുടർന്ന് ശിവകുമാർ മരണപ്പെട്ടു എന്നതാണ് കേസ്. ടി കേസിൽ ഒന്നാം പ്രതിയായ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന മധുസൂദനന്റെ മകനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ പിതാവ് കൂടി സംഘട്ടനത്തിൽ പങ്കാളിയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
