ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേളയുടെ ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജുന അഖാഡയുടെ മേധാവി സ്വാമി അവധേശാനന്ദ് ഗിരിയുമായി മോദി ഫോണിൽ സംസാരിച്ചു
രണ്ട് ഷാഹി സ്നാനുകൾ അവസാനിച്ച സാഹചര്യത്തിൽ ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്ന് മോദി അഭ്യർഥിച്ചു. മോദിയുടെ അഭ്യർഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും അറിയിച്ചു. സന്യാസിമാർ കൂട്ടമായി സ്നാനത്തിന് എത്തരുതെന്നും അവധേശാനന്ദ് ആവശ്യപ്പെട്ടു
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹരിദ്വാറിൽ മൂവായിരത്തോളം പേർക്കാണ് കൊവിഡ് ബാധിച്ചത്. കുംഭമേളയുടെ സംഘാടകരിലൊരാളായ മുഖ്യപുരോഹിതൻ കപിൽ ദാസ് മരിക്കുകയും ചെയ്തിരുന്നു. 80 പുരോഹിതർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.