Asian Metro News

വൈഗയുടെ മരണം: ഹോട്ടലിൽ കണ്ടത് സനു മോഹനെന്നു ഉറപ്പിച്ചു; സനു മോഹനെ തേടി പോലീസ് മൂകാംബികയിൽ

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

വൈഗയുടെ മരണം: ഹോട്ടലിൽ കണ്ടത് സനു മോഹനെന്നു ഉറപ്പിച്ചു; സനു മോഹനെ തേടി പോലീസ് മൂകാംബികയിൽ

വൈഗയുടെ മരണം: ഹോട്ടലിൽ കണ്ടത് സനു മോഹനെന്നു ഉറപ്പിച്ചു; സനു മോഹനെ തേടി പോലീസ് മൂകാംബികയിൽ
April 17
05:57 2021

കർണാട പോലീസിന്‍റെ സഹായത്തോടെ മൂകാംബികയിൽ വ്യാപക തിരച്ചിൽ

കൊച്ചി: മുട്ടാര്‍ പുഴയില്‍ പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ  സംഭവത്തിൽ പിതാവ്  സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക്. സനു മോഹന്‍ മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നു എന്നതിനുള്ള  തെളിവുകള്‍ പൊലീസിന് ലഭിച്ചു. കർണാട പോലീസിന്‍റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തിരച്ചിൽ ആരംഭിച്ചു.

മൂകാംബികയിലെ സ്വകാര്യ ഹോട്ടലില്‍ സനു മോഹന്‍ മൂന്ന് ദിവസം താമസിച്ചിരുന്നു എന്നാണ് വിവരം. ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരുമായി ഇയാൾ തർക്കമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് പരിസരത്തെ മലയാളികൾക്ക് ഇത് സനു മോഹന്‍ ആണെന്ന് സംശയമുണ്ടായത്. തർക്കത്തിനിടെ ഇയാൾ കടന്നു കളയുകയും ചെയ്തു. സിസിടിവി പരിശോധിച്ചതിൽ നിന്ന് സനുമോഹനാണെന്ന് സ്ഥിരീകരിക്കാനായെന്ന് പൊലീസ് വ്യക്തമാക്കി.

താമസക്കാരന്‍  ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ കൂടുതല്‍  പരിശോധിച്ചു വരികയാണ്. സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തിയിട്ടുണ്ട്. കർണാട പോലീസിന്‍റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുകയാണ്. മൂകാംബികയിൽ നിന്ന് ഇയാൾ രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദേശവും നൽകിയട്ടുണ്ട്.

അതേസമയം, മരിച്ച പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ഉടന്‍ ലഭ്യമാകും. ഇത് ലഭ്യമായാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. അടുത്തദിവസം വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയില്‍ കണ്ടെത്തി. ഇതേ ദിവസം തന്നെ പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വൈഗ മരിച്ചിട്ട് ഒരു മാസം ആകുമ്പോഴും ഒളിവില്‍ പോയ പിതാവ് സനു മോഹനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

വൈഗയുടെ മരണത്തില്‍ ബന്ധുക്കള്‍ പലതും ഒളിച്ചുവെക്കുന്നതായി സനു മോഹന്റെ അമ്മ സരള ആരോപിച്ചിരുന്നു. അഞ്ച് വര്‍ഷമായി സനു മോഹനും കുടുംബവും കങ്ങരപ്പടി ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുന്ന കാര്യം ഭാര്യയുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. മകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നതെന്നുമായിരുന്നു സരള പറഞ്ഞിരുന്നത്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment