Asian Metro News

ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർ നേരിടുന്ന പാർശ്വഫലങ്ങളും മരണനിരക്കും

 Breaking News
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...
  • ഡബ്ലിയു എച്ച് ഓ യുടെ കോവിഡ് റിപ്പോർട്ടിൽ “Indian” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല നിരവധി മാധ്യമങ്ങൾ ഇതിനെ ഇന്ത്യൻ വേരിയന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് സത്യമില്ലെന്നും ഇതിന് യാതൊരു വിധ തെളിവുകൾ ഇല്ലെന്നും സർക്കാർ പറഞ്ഞു. കോവിഡിന്റെ (Covid Variant) ഡബിൾ മ്യുറ്റന്റ് വകഭേദമായ B.1.617 വകഭേദത്തെ ഇന്ത്യൻ കോവിഡ് വകഭേദം എന്ന് രേഖപ്പെടുത്തുന്നതിൽ എതിർപ്പ്...

ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർ നേരിടുന്ന പാർശ്വഫലങ്ങളും മരണനിരക്കും

ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർ നേരിടുന്ന പാർശ്വഫലങ്ങളും മരണനിരക്കും
April 17
07:04 2021

മാർച്ച് 31 വരെ 180 മരണങ്ങളടക്കം 617 ഗുരുതര പാർശ്വഫലങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ 276 ഓളം ആശുപത്രികളിലായി എ ഇ എഫ് ഐ ബാധിതരായ 305 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്ന് ഇന്ത്യയിൽ മാർച്ച് 29 വരെ 180ഓളം പേർ മരിച്ചുവെന്ന് അഡ്വേഴ്സ് ഇഫക്ട്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷൻ (എഇഎഫ്ഐ) കമ്മിറ്റി റിപ്പോർട്ട്. ഒരു പ്രത്യേക രോഗത്തിന് എതിരെ വാക്സിനേഷൻ നൽകിയ ശേഷം ആളുകളിൽ ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങളെക്കുറിച്ചാണ് എ ഇ എഫ് ഐ സൂചനകൾ നൽകുന്നത്. ഈ ശാരീരിക പ്രതികരണങ്ങൾ എല്ലായ്പ്പോഴും വാക്സിൻ മൂലമാകണമെന്നില്ല. ദേശീയ, സംസ്ഥാന എ ഇ എഫ് ഐ കമ്മിറ്റികൾ ഇന്ത്യയിൽ നിലവിലുണ്ട്.

എത്ര എ ഇ എഫ് ഐകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു?

ഈ വർഷം ജനുവരി 16 മുതൽ 95.43 മില്യൺ ഡോസ് കോവിഡ് – 19 വാക്സിനുകൾ ആളുകൾക്ക് നൽകിയിട്ടുണ്ട്. 11.27 മില്യൺ ആളുകൾക്ക് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു. ഏപ്രിൽ ഒമ്പതു മുതൽ എ ഇ എഫ് ഐകളിലെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ ലഭ്യമല്ലെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇരുപതിനായിരത്തിലധികം ആളുകളിൽ വാക്സിൻ ഒരു ഡോസ് ലഭിച്ചതിന് ശേഷം പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവരിൽ 97% പേരും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്ത മിതമായ പാർശ്വഫലങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഠിനവും ഗുരുതരവുമായ പ്രതികൂല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു മാസത്തോളമായി സർക്കാർ ഇതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല.

മാർച്ച് 31 വരെ 180 മരണങ്ങളടക്കം 617 ഗുരുതര പാർശ്വഫലങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ 276 ഓളം ആശുപത്രികളിലായി എ ഇ എഫ് ഐ ബാധിതരായ 305 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. 124 മരണങ്ങൾ വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ സംഭവിച്ചിച്ചുണ്ട്. എന്നാൽ, ദിവസങ്ങൾ കഴിയുന്തോറും മരണങ്ങളുടെ എണ്ണം കുറയുന്നുണ്ട്.

വാക്സിനുകൾ സുരക്ഷിതമാണോ?

എ ഇ‌ എഫ്‌ ഐ നിരീക്ഷണവും അന്വേഷണവും അനുസരിച്ച് ചില മരുന്നുകളും വാക്സിനുകളും പൊതുജനങ്ങളിൽ സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ സംഭവങ്ങൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന കോവിഡ് -19 വാക്സിനുകൾ ഇതുവരെ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള അവലോകനങ്ങൾ ഇന്ത്യയുടെ ദേശീയ എ ഇ‌ എഫ്‌ ഐ കമ്മിറ്റി ഉൾപ്പെടെ വിവിധ കമ്മിറ്റികൾ നടത്തുന്നവയാണ്. കൊവിഷീൽഡും കോവാക്സിനും സുരക്ഷിതമാണെന്നും മുൻ‌ഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്സിനേഷൻ നൽകണമെന്നുമാണ് സർക്കാർ നിർദ്ദേശം.

മരണത്തിന് കാരണമെന്ത്?

വാക്സിനേഷന് ശേഷമുള്ള മരണത്തിന് കോവിഡ് വാക്‌സിനുകളുമായി ബന്ധമുണ്ടോ എന്ന് വിലയിരുത്തുന്നതിന് ദേശീയ എ ഇ എഫ് ഐ കമ്മിറ്റി മരണമടക്കം എല്ലാ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട 600ലധികം ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽ 236 (38.3%) പേരുടെ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുള്ളൂ. വ്യക്തിയുടെ മെഡിക്കൽ ഹിസ്റ്ററി അല്ലെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, ആശുപത്രി റിപ്പോർട്ടുകൾ തുടങ്ങിയ രേഖകൾ ഡോക്യുമെന്റേഷൻ കമ്മിറ്റി പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിവരങ്ങൾ ജില്ലാതലത്തിൽ ശരിയായി ശേഖരിക്കേണ്ടത് നിർണായകമാണ്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment