മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പ്രോട്ടോകോൾ ലംഘന വിവാദത്തിൽ രൂക്ഷ വിമർശനവുമായാണ് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത് എത്തിയിരിക്കുന്നത്.
രുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ കോവിഡിയറ്റ് പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് വി മുരളീധരൻ. നിരന്തരം പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവരെ മറ്റെന്തു വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യമന്ത്രിക്ക് ഐ സി എം ആറിന്റെ മാർഗനിർദ്ദേശങ്ങൾ അറിയില്ലെങ്കിൽ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പ്രോട്ടോകോൾ ലംഘന വിവാദത്തിൽ രൂക്ഷ വിമർശനവുമായാണ് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ കോവിഡിയറ്റ് എന്നാണ് വി മുരളീധരൻ വിളിച്ചത്. ഈ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി വി മുരളീധരൻ വ്യക്തമാക്കി. നിരന്തരം പ്രോട്ടോക്കോൾ ലംഘിക്കുന്നവരെ മറ്റെന്തു വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് ഐ സി എം ആറിന്റെ മാർഗ നിർദ്ദേശങ്ങൾ അറിയില്ലെന്നാണ് പ്രതികരണത്തിലൂടെ മനസ്സിലാക്കുന്നത്. ആരോഗ്യമന്ത്രിക്ക് കോവിഡ് പ്രോട്ടോകോൾ എന്താണെന്ന് അറിയില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും വി മുരളീധരൻ വിമർശിച്ചു.
അതേസമയം ചാരക്കേസ് സി ബി ഐക്ക് കൈമാറിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരൻ നമ്പിനാരായണന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ചു.
ചാരക്കേസിൽ സത്യം പുറത്തു വരണമെന്നും വി മുരളീധരൻ പറഞ്ഞു.
നമ്പി നാരായണന്റെ ജീവിതം അലങ്കോലമാക്കിയ കേസ് ആണ് ചാരക്കേസ്. അതിന്റെ വസ്തുത പുറത്തു വരണം. അതിനുള്ള അന്വേഷണം നടക്കണം. നമ്പി നാരായണനാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. ചാരക്കേസിൽ ബി ജെ പി കക്ഷി അല്ലെന്നും വി മുരളീധരൻ വ്യക്തമാക്കി.