കിണറ്റിലെ വെള്ളവും ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
കൊല്ലം: കൊല്ലം കുരീപ്പുഴയിൽ കോൺവെന്റിലെ കിണറിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.
പാവുമ്പ സ്വദേശിനി മേബിൾ ജോസഫാണ് മരിച്ചത്.
മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
കുരീപ്പുഴ പയസ് വർക്കേഴ്സ് ഒഫ് സെന്റ് ജോസഫ് കോൺവെന്റ് വളപ്പിലെ കിണറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി പാവുമ്പ സ്വദേശി സിസ്റ്റർ മേബിൾ ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 42 വയസ്സായിരുന്നു.
രാവിലെ പ്രാർത്ഥനയ്ക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറ്റിൽ ഉണ്ടാകുമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റു മോർട്ടത്തിനായി മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കത്തിലെ കൈയക്ഷരവും മേബിളിന്റെ കൈയക്ഷരവും ഒത്തുനോക്കുമെന്ന് പൊലീസ് വ്യക്തമാക്കി.