ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ് കോവിഡ് രൂക്ഷമാക്കുക. 20 ഓളം ജില്ലകളിൽ ആകും രണ്ടാം തരംഗം രൂക്ഷം ആകുക എന്നാൽ കോവിഡ് ആദ്യ തരംഗത്തിൽ ഇതു നാൽപ്പതു ജില്ലകളിലാണ്.ഇന്ത്യയിൽ നിലവിൽ 700 ഓളം ആളുകൾ ആണ് രോഗബാധിതരായി മരണപ്പെടുന്നത് . ഈ കണക്കുകൾ വൻതോതിൽ ഉയരുമെന്നാണ് ലാൻഡ്സെറ് പഠന റിപ്പോർട്ട് പറയുന്നത് . പ്രതിദിനം രണ്ടുലക്ഷത്തോളം പേർക്കാണ് കോവ്ഡ് രണ്ടാം തരംഗത്തിൽ രോഗബാധ സ്ഥിതീകരിക്കുന്നത്.
