ആലപ്പുഴ: വള്ളിക്കുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു വിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി. എറണാകുളത്തു പാലാരിവട്ടം പോലീസ്സ്റ്റേഷനിലാണ് സഞ്ജയ് ജിത്തു കീഴടങ്ങിയത് . ഇയാൾ ഉൾപ്പടെ കേസിൽ അഞ്ച് പ്രതികൾ ഉണ്ടെന്നാണ് സൂചന.അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും വള്ളിക്കുന്ന് കൊലപാതകത്തിൽ പ്രതികളായ അഞ്ച്പേരെ ക്കുറിച്ചുള്ള വെക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യ പ്രതി സഞ്ജയ് ആർ എസ് എസ് പ്രവർത്തകനാണെങ്കിലും വക്തിവൈരാഗ്യമാണ് കൊലക്കു പിന്നിൽ ഇതിനെ കുറിച്ച് കൂടുതൽ വക്തതവരണമെങ്കിൽ പ്രതിയെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ട്എന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട അഭിമന്യുവിന്റെ സുഹൃത്തുക്കളായ കാശിയെയും ആദർശിന്റെയും മൊഴികൾ കേസിൽ നിർണ്ണായകമാണ് ചികിൽസയിലുള്ള ഇരുവരുടെയും മൊഴിരേഖപ്പെടുത്തുമെന്നും ,പ്രതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിച്ചതായി പോലീസ് അറിയിച്ചു .
