മൻസൂർ വധക്കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി. അഞ്ചാം പ്രതിയായ സുഹൈലാണ് തലശ്ശേരി കോടതിയിൽ കീഴടങ്ങിയത്. നിയമവ്യവസ്ഥക്ക് മുന്നിലേക്ക് വരികയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ശേഷമാണ് സുഹൈൽ കീഴടങ്ങിയത്
കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും സുഹൈൽ പറയുന്നു. വോട്ടെടുപ്പ് ദിവസം ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണ്. നുണ പരിശോധനക്ക് തയ്യാറാണെന്നും സുഹൈൽ പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.