Asian Metro News

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഇന്ന് പഞ്ചാബ് കിങ്ങ്‌സിനെ നേരിടും

 Breaking News
  • വര്‍ഗീയ പരാമര്‍ശം നടത്തിഎന്നാരോപിച്ചു പിസി ജോര്‍ജിനെതിരെ പോലീസിൽ പരാതി നൽകി. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പരാതി കൊടുത്തത്. .ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ്...
  • സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക്...
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഇന്ന് പഞ്ചാബ് കിങ്ങ്‌സിനെ നേരിടും

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഇന്ന് പഞ്ചാബ് കിങ്ങ്‌സിനെ നേരിടും
April 16
11:24 2021

ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് രാഹുലിന്റെ പഞ്ചാബ് കിങ്‌സിനെ നേരിടും

ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് രാഹുലിന്റെ പഞ്ചാബ് കിങ്‌സിനെ നേരിടും. ഇന്ന് വൈകീട്ട് 7.30ന് മുംബൈയിലാണ് മത്സരം. കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത മുന്നൊരുക്കങ്ങളായി വന്ന ധോണിയും കൂട്ടരും തോറ്റു കൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്റെ പിന്‍ഗാമിയെന്ന് അറിയപ്പെടുന്ന റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആയിരുന്നു ധോണിയുടെ ചെന്നൈ ടീമിന്റെ തോല്‍വി. 189 റണ്‍സ് എന്ന വമ്പന്‍ വിജയലക്ഷ്യം ഡല്‍ഹിയുടെ ഓപ്പണര്‍മാരുടെ കരുത്തില്‍ അനായാസം മറികടക്കുകയായിരുന്നു.

ഇന്ന് രണ്ടാമങ്കത്തിന് ഇറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ വിജയം ആവര്‍ത്തിക്കാന്‍ ആയിരിക്കും പഞ്ചാബ് ശ്രമിക്കുക. ആദ്യ മത്സരത്തില്‍ രാജാസ്ഥനെതിരെ സഞ്ജുവിന്റെ കയ്യില്‍ നിന്നും പഞ്ചാബ് അവസാന പന്തില്‍ തട്ടിപ്പറിച്ചെടുക്കുകയാണ് ചെയ്തത്. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന്റെ ഒറ്റയാന്‍ പോരാട്ടത്തിന്റെ മികവില്‍ വിജയത്തിന് വെറും നാല് റണ്‍സ് അകലെയാണ് വീണത്. കഴിഞ്ഞ സീസണിലെ പോലെ തന്നെ വമ്പന്‍ സ്‌കോറുകള്‍ കെട്ടിപ്പടുത്തിട്ടും ബൗളര്‍മാര്‍ പിശുക്ക് കാണിക്കാതെ റണ്‍സ് വഴങ്ങുന്നത് പഞ്ചാബിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

ദീപക് ഹൂഡ, കെ എല്‍ രാഹുല്‍, ക്രിസ് ഗെയില്‍ എന്നിവരുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ബൗളിങ്ങില്‍ അര്‍ഷദീപ് സിങ്ങ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. എന്നാല്‍ മെരിടെത്തും, ജൈ റിച്ചാര്‍ഡ്സനും രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാരുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു.

കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങില്‍ നന്നേ പരാജയമായിരുന്ന ധോണി ഇത്തവണ ആദ്യ മല്‍സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഡല്‍ഹിക്കെതിരെ അതിവേഗ പേസര്‍മാരില്ലാത്തത് വലിയ സി എസ് കെയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ കളിക്കാന്‍ സാധിക്കുന്ന താരത്തിലാണ് സി എസ് കെ ടീം ഇപ്പോഴുള്ളത്. പഞ്ചാബിനെതിരെ രണ്ട് അപകടകാരിയായ ബാറ്റ്സ്മാന്‍മാരെ തടയുകയാവും ധോണിക്ക് ഏറ്റവും പ്രയാസമുണ്ടാക്കുന്ന കാര്യം. കെ എല്‍ രാഹുലും ക്രിസ് ഗെയിലും ടൂര്‍ണമെന്റിലെ ഏറ്റവും അപകടം പിടിച്ച താരങ്ങളാണ്. ഗെയിലും രാഹുലും ഒറ്റയ്ക്ക് മത്സരത്തെ കൊണ്ടുപോകാന്‍ ശേഷിയുള്ളവരാണ്.

24 മത്സരങ്ങളില്‍ ഇരു ടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 തവണ വിജയം നേടിയത് സി എസ് കെയാണ്. 9 തവണ മാത്രമാണ് പഞ്ചാബിന് വിജയം നേടാനായത്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment