Asian Metro News

ആശുപത്രികള്‍ ഓണ്‍ലൈനില്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടാം

 Breaking News
  • വര്‍ഗീയ പരാമര്‍ശം നടത്തിഎന്നാരോപിച്ചു പിസി ജോര്‍ജിനെതിരെ പോലീസിൽ പരാതി നൽകി. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പരാതി കൊടുത്തത്. .ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ്...
  • സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക്...
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...

ആശുപത്രികള്‍ ഓണ്‍ലൈനില്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടാം

ആശുപത്രികള്‍ ഓണ്‍ലൈനില്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടാം
April 16
15:34 2021

ആശുപത്രികളില്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടാം. 33 തരം ഒ.പി.ഡി ടെലി മെഡിസിന്‍ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. കോവിഡ്-19 ആരോഗ്യരംഗത്ത് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ ടെലി മെഡിസിന്‍ സംവിധാനങ്ങള്‍ അത്യാവശ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ-സഞ്ജീവനിക്ക് രൂപം നല്‍കിയത്. കോവിഡ്-19 വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങള്‍ക്കുള്ള മറുപടിയും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒ.പി.ഡി വഴി ലഭ്യമാണ്. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ആശുപത്രിയില്‍ നേരിട്ട് പോകാതെ ഓണ്‍ലൈന്‍ വഴി ചികിത്സാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഇ-സഞ്ജീവനിയിലൂടെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പെടെ 33 തരം ഒ.പി.ഡി. സേവനങ്ങള്‍ ലഭ്യമാണ്.

ജനറല്‍ ഒ.പി (രാവിലെ 8-രാത്രി 8): വ്യക്തിഗത ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ സംവിധാനമാണിത്. ഏത് അസുഖങ്ങള്‍ക്കും ചികിത്സാ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. ശിശു-നവജാത ശിശു വിഭാഗം (തിങ്കള്‍-ശനി, രാവിലെ 10-ഉച്ചയ്ക്ക് 1): ശിശു-നവജാത ശിശുരോഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. ആശുപത്രി സന്ദര്‍ശനം മൂലം കുട്ടികള്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള അണുബാധകളില്‍ നിന്നു സംരക്ഷണം നേടാം. സൈക്യാട്രി (തിങ്കള്‍-വെള്ളി, രാവിലെ 9-ഉച്ചയ്ക്ക് 1): മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയും സംശയദൂരീകരണവും ഇ-സഞ്ജീവനി വഴി ലഭിക്കും. മനോരോഗ വിദഗ്ധരുമായി ഓണ്‍ലൈന്‍ വഴി സംവദിക്കാനുള്ള അവസരവും ലഭ്യമാണ്. പോസ്റ്റ് കോവിഡ് ഒ.പി (എല്ലാദിവസവും രാവിലെ 9-വൈകീട്ട് 5): കോവിഡാനന്തരം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാവിധ ബുദ്ധിമുട്ടുകള്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ക്കും പരിഹാരം തേടാം. ഡി.ഇ.ഐ.സി ഒ.പി (തിങ്കള്‍-വെള്ളി, രാവിലെ 10-വൈകീട്ട് 4): കുഞ്ഞുങ്ങളിലെ വൈകല്യങ്ങളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും തുടര്‍ചികിത്സയ്ക്കും ഈ സംവിധാനം ആശ്രയിക്കാം. വളര്‍ച്ചാ മുരടിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി പരിഹാരം തേടാന്‍ കഴിയും. കൗമാര ക്ലിനിക്ക് (തിങ്കള്‍-വെള്ളി, രാവിലെ 10-വൈകീട്ട് 4): കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും സേവനം ലഭ്യമാണ്. സര്‍ക്കാര്‍ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും അഡോളസന്റ് ക്ലിനിക് കൗണ്‍സലര്‍മാരും നേതൃത്വം നല്‍കുന്നു.

സ്പെഷ്യാലിറ്റി ഒ.പികള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് തിരുവനന്തപുരം- എന്‍.സി.ഡി ഒ.പി (ചൊവ്വ, വ്യാഴം, ഉച്ചയ്ക്ക് 2-വൈകീട്ട് 4). ഇംഹാന്‍സ് കോഴിക്കോട്- കുട്ടികള്‍ക്കും (ചൊവ്വ) മുതിര്‍ന്നവര്‍ക്കുമുള്ള (ബുധന്‍) പ്രത്യേക മാനസികാരോഗ്യ ക്ലിനിക്ക് (രാവിലെ 10-ഉച്ചയ്ക്ക് 12). മലപ്പുറം ജില്ലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന മാനസികാരോഗ്യ ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം രാവിലെ 9-ഉച്ചയ്ക്ക് 1), ഡെര്‍മറ്റോളജി ഒ.പി (വ്യാഴം രാവിലെ 9-ഉച്ചയ്ക്ക് 1). മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരി- ഹെഡ്-നെക്ക് ക്യാന്‍സര്‍ വിഭാഗം (ചൊവ്വ, വെള്ളി ഉച്ചകഴിഞ്ഞ് 3-4), സര്‍ജിക്കല്‍ ഓങ്കോളജി (തിങ്കള്‍, വ്യാഴം ഉച്ചകഴിഞ്ഞ് 3-4), മെഡിക്കല്‍ ഓങ്കോളജി (ബുധന്‍, വെള്ളി ഉച്ചകഴിഞ്ഞ് 3-4), രക്താര്‍ബുദ സംബന്ധമായ ഹെമറ്റോളജി ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം ഉച്ചകഴിഞ്ഞ് 3-4), സ്തനാര്‍ബുദ/ഗൈനക്കോളജിക്കല്‍ ക്യാന്‍സര്‍ ക്ലിനിക്കുകള്‍ (തിങ്കള്‍, ബുധന്‍ ഉച്ചകഴിഞ്ഞ് 3-4), ശ്വാസകോശ സംബന്ധം (വെള്ളി ഉച്ചകഴിഞ്ഞ് 3-4), കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സാ ക്ലിനിക്ക് (ബുധന്‍ 3-4), റേഡിയേഷന്‍ ക്ലിനിക്ക് (തിങ്കള്‍, വ്യാഴം 3-4), പുനരധിവാസ ക്ലിനിക്കുകളും നേത്രരോഗ ചികിത്സാ വിഭാഗവും (വെള്ളി 3-4), സാന്ത്വന പരിചരണ ചികിത്സാ ക്ലിനിക്കുകള്‍ (ചൊവ്വ, വെള്ളി 3-4). കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍- ഹെഡ്്, നെക്ക് വിഭാഗം (ബുധന്‍, വെള്ളി രാവിലെ 9-ഉച്ചയ്ക്ക് 12), മെഡിക്കല്‍ ഓങ്കോളജി (തിങ്കള്‍, ചൊവ്വ 9-12), ഗര്‍ഭാശയ ക്യാന്‍സര്‍ ക്ലിനിക്ക് (വ്യാഴം 9-12), റേഡിയേഷന്‍ ക്ലിനിക്ക് (വ്യാഴം, വെള്ളി 9-12). റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം- സംശയനിവാരണവും നിര്‍ദേശങ്ങളും വിഭാഗം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2-3), ഡി, ഇ, എഫ് ക്ലിനിക്കുകള്‍ (ചൊവ്വാഴ്ചകളില്‍ യഥാക്രമം ഉച്ചകഴിഞ്ഞ് 2.30-3.30, 2-2.45, 3.30-4.15), സി, ബി, എ ക്ലിനിക്കുകള്‍ (വെള്ളിയാഴ്ചകളില്‍ യഥാക്രമം ഉച്ചയ്ക്ക് 2-2.45, 2.45-3.30, 3.30-4.14). കോഴിക്കോട് ജില്ലയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ത്വക് രോഗവിഭാഗം (തിങ്കള്‍, ചൊവ്വ, വ്യാഴം രാവിലെ 9- ഉച്ചയ്ക്ക് 1), ശിശുരോഗ വിഭാഗം (ബുധന്‍-ശനി രാവിലെ 9-1), ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി (വെള്ളി ഉച്ചയ്ക്ക് 2-വൈകീട്ട് 4), സൈക്യാട്രി ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം 2-4), ഹൃദ്രോഗ ചികിത്സാ വിഭാഗം (വെള്ളി രാവിലെ 9-ഉച്ചയ്ക്ക് 1), ജനറല്‍ മെഡിസിന്‍ (ചൊവ്വ, വ്യാഴം, ശനി 9-1). esanjeevani OPD ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റ് വഴിയും ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സേവനം ഉപയോഗപ്പെടുത്താം.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment