കുറച്ചുനാൾ മുമ്പാണ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി യുവാവ് അടുപ്പത്തിലാകുന്നത്. തുടർന്ന് നേരിൽ കാണാനായി പെൺകുട്ടിയെ വിളിച്ചു വരുത്തി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഷിതിന് ഷിജുവിനെയാണ് ഇലവുതിട്ട പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
കുറച്ചുനാൾ മുമ്പാണ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി യുവാവ് അടുപ്പത്തിലാകുന്നത്. തുടർന്ന് നേരിൽ കാണാനായി പെൺകുട്ടിയെ വിളിച്ചു വരുത്തി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ഷിതിൻ ഷിജു പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ഇതിനു ശേഷം പെൺകുട്ടിയുമായി ഇയാൾ സംസാരിക്കാതെയായി. ഇതോടെയാണ് പെൺകുട്ടി സംഭവം വീട്ടിൽ പറയുന്നത്. തുടർന്ന് വീട്ടുകാരുമൊത്ത് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസമാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ഇലവുംതിട്ട എസ്. എച്ച്. ഒ എം. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പത്തനംതിട്ടയിലെ ഒരു ഉത്സവ സ്ഥലത്ത് നിന്ന് ഷിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അടുത്തിടെ മറ്റൊരു സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായിരുന്നു. പാലോട് കുശവൂര്‍ സ്വദേശി വിപിനാണ് ( 22 ) പിടിയിലായത്. പാലോട് പൊലീസ് ആണ് വിപിനെ അറസ്റ്റുചെയ്തത്. പെണ്‍കുട്ടി രണ്ടുമാസമായി വിദ്യാഭ്യാസ ആവശ്യത്തിന് പ്രതിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതർ വിവരം പാലോട് പൊലിസിനെ അറിയിച്ചു.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം വിപിനെ പോക്സോ നിയമപ്രകാരം പിടികൂടുകയായിരുന്നു. പാരലല്‍ കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രതി. നെടുമങ്ങാട് ഡിവെ. എസ്. പി ജെ. ഉമേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പാലോട് സി. ഐ. മനോജ്, എസ്. ഐ നിസാറുദ്ദീന്‍, ഗ്രേഡ് എസ്. ഐമാരായ ഭുവനചന്ദ്രന് നായര്‍, അന്‍സാരി, ദീപാകുമാരി, സുജുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗത്തിനിരയായ സംഭവത്തിൽ മുത്തച്ഛനും അമ്മാവനും അറസ്റ്റിലായ സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മധ്യപ്രദേശ് ഭോപ്പാലിലെ കോളാർ സ്വദേശിയായ പെൺകുട്ടി സഹോദരനായ മൂന്നു വയസുകാരന്റെ മുന്നില്‍ വച്ചാണ് അതിക്രമത്തിനിരയായത്. കുട്ടികൾ രണ്ടും വളരെ ചെറിയ പ്രായക്കാരായതിനാൽ കൗൺലിർമാരുടെ സഹായത്തോടെ പ്രത്യേകമായി കൗൺസിലിംഗ് നടത്തിയാണ് വിവരങ്ങൾ മനസിലാക്കിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പ്രായമായതിനാൽ തന്നെ സംഭവം എന്നാണ് നടന്നതെന്ന് സംബന്ധിച്ചും വിവരം നൽകാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടില്ല എന്നാണ് കോളാർ സ്റ്റേഷൻ ഇൻസ്പെക്ടർ ചന്ദ്രകാന്ത് പട്ടേൽ അറിയിച്ചത്.