കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന കാഞ്ഞരാപാടിയിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരെ മൊഴിയിലെ വൈരുധ്യവും കാരണം വീണ്ടും ചോദ്യം ചെയ്തു. പണമിടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ . എന്നാൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനായില്ലന്നും,ഇതര സംസ്ഥാനങ്ങളിലടക്കം അന്വേഷണം തുടരുകയാണ്എന്നും പോലീസ് അറിയിച്ചു.