കൊട്ടാരക്കര: കെ.എസ്.ആർ.റ്റി.സി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.വെണ്ടാറിൽ വാടകക്കു താമസിക്കുന്ന കുണ്ടറ പെരുമ്പുഴ വേലം കോണത്ത് കല്ലും തറ വീട്ടിൽ നകുലൻ്റെ മകൻ ഗിരീഷ് കുമാർ (34) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 3 .3 0ന് കൊട്ടാരക്കര – പുത്തൂർ റോഡിൽ പാണ്ടറയിലായിരുന്നു അപകടം. പുത്തൂർ ഭാഗത്തു നിന്നും വന്ന ബൈക്കിൽ പിന്നാലെയെത്തിയ ബസ് ഇടിക്കുകയായിരുന്നു.റോഡിൽ തലയടിച്ചു വീണഗിരീഷ് കുമാർ തൽക്ഷണം മരിച്ചു.മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ .പുത്തൂർ പോലീസ് കേസ്സെടുത്തു. രോഹിണിയാണ് ഭാര്യ. ആറു മാസം പ്രായമുള്ള കുഞ്ഞുണ്ട്.
