മാധ്യമ പ്രവർത്തകന് നേരെ സദാചാര ഗുണ്ടാ ആക്രമണം. സ്വകാര്യ ന്യൂസ്ചാനൽ റിപ്പോർട്ടർ പിറവന്തൂർ വാഴത്തോപ്പ് പള്ളി കിഴക്കേതിൽ ലിജോ തോമസിനാണ് സദാചാര ഗുണ്ടാ അക്രമണം ഉണ്ടായത്. മഴക്കെടുതിയുടെ ന്യൂസ് റിപ്പോർട്ടിനായി പോകവെപുന്നല പോസ്റ്റാഫീസ് പഠിക്കൽ വെച്ച് എതിരെവന്ന പാസഞ്ചർ ഓട്ടോയുമായി ലിജോ ഓടിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ലിജോ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് വരുന്നതിനായി കാത്തിരി ന്നു . ഈ സമയത്ത് അപകടത്തിൽ പെട്ട ഓട്ടോ ഡ്രൈവർ പുന്നല മരുതി മൂട് പുരയിടത്തിൽ റഫീക്കും കൂട്ടാളികളും ചേർന്ന് ലിജോയെ മാരകമായി മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പത്തനാപുരം പൊലീസിൽ നല്കിയ പരാതിയിൽ അന്വഷണം നടത്തി കുറ്റക്കാർക്കെ തിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് സി ഐ സുരേഷ് കുമാർ പറഞ്ഞു. ലിജോ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്’. സംഭവത്തിൽ മാധ്യമ കൂട്ടായ്മയും പ്രതിഷേധിച്ചു.
