Asian Metro News

ഡൽഹി ക്യാപിറ്റൽസ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും

 Breaking News
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...
  • ഡബ്ലിയു എച്ച് ഓ യുടെ കോവിഡ് റിപ്പോർട്ടിൽ “Indian” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല നിരവധി മാധ്യമങ്ങൾ ഇതിനെ ഇന്ത്യൻ വേരിയന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് സത്യമില്ലെന്നും ഇതിന് യാതൊരു വിധ തെളിവുകൾ ഇല്ലെന്നും സർക്കാർ പറഞ്ഞു. കോവിഡിന്റെ (Covid Variant) ഡബിൾ മ്യുറ്റന്റ് വകഭേദമായ B.1.617 വകഭേദത്തെ ഇന്ത്യൻ കോവിഡ് വകഭേദം എന്ന് രേഖപ്പെടുത്തുന്നതിൽ എതിർപ്പ്...

ഡൽഹി ക്യാപിറ്റൽസ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും

ഡൽഹി ക്യാപിറ്റൽസ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും
April 15
10:10 2021

ഇന്ന് വൈകിട്ട് 7.30ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം

കഴിഞ്ഞ വർഷത്തെ ഐപിഎല്ലിലെ രണ്ടാം സ്ഥാനക്കാരനായ ഡൽഹി ക്യാപിറ്റൽസ് ടീം ഈ വർഷം ഗംഭീര തുടക്കത്തോടെയാണ് കടന്ന് വന്നിരിക്കുന്നത്. 189 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റിഷഭ് പന്ത് നായകനായ ഡൽഹി ടീം ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ആദ്യ മത്സരത്തിൽ സ്വന്തമാക്കിയത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് ഡൽഹിയുടെ രണ്ടാം മത്സരം. ഇന്ന് വൈകിട്ട് 7.30ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം ജയത്തിന് നാല് റൺസ് അകലെ അവസാനിക്കുകയായിരുന്നു. നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ അവസാന പന്തില്‍ പുറത്തായതോടെയാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാൻ കഴിഞ്ഞിരുന്നു.

മത്സരം രാജസ്ഥാന്‍ തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ചരിത്രത്തിന്റെ ഭാഗമായി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന മികച്ച റെക്കോര്‍ഡുമായാണ് സഞ്ജു മുന്നില്‍നിന്ന് പടനയിച്ചത്. മത്സരത്തിൽ പഞ്ചാബ് താരം ക്രിസ് ഗെയിലിനെ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കുന്നതിനിടയിൽ പരിക്കേറ്റ ബെൻ സ്റ്റോക്സിന് ഐ.പി.എൽ. പൂർണമായും നഷ്ടമായേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇത് ടീമിന് വൻ തിരിച്ചടിയായേക്കും.

പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം തിരിച്ചെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ താരം നോര്‍ജെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റൈനില്‍ കഴിയുന്നതിനിടയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് സൗത്ത് ആഫ്രിക്കന്‍ പേസറുടെ ഫലം പോസിറ്റീവായത്. ഇതോടെ 10 ദിവസം കൂടി നോര്‍ജെ ഐസൊലേഷനിലിരിക്കണം. രണ്ട് കോവിഡ് ഫലങ്ങള്‍ നെഗറ്റീവാകുകയും വേണം.

നോര്‍ജെയ്ക്ക് കോവിഡ് പോസിറ്റീവായതോടെ റബാഡയേക്ക് ടീമിനൊപ്പം ചേരാനും തടസമാവുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്ന് ഒരുമിച്ചാണ് ഇരുവരും ഇന്ത്യയിലേക്ക് വന്നത്. രണ്ട് പേസര്‍മാരേയും ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വരുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയാണ്.

കണക്കുകൾ സൂചിപ്പിക്കുന്നത് ഇരു ടീമുകളും തുല്യ ശക്തികളാണെന്നാണ്. 22 തവണ നേർക്കുനേർ വന്നപ്പോൾ 11 തവണ വീതം ഇരു ടീമുകളും ജയിച്ചിട്ടുണ്ട്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment