കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ ഒരേസമയം പ്രവേശിപ്പിക്കാവുന്ന വിധത്തിലായിരുന്നു സജ്ജീകരണം. നൂറോളം രോഗികളെ പ്രവേശിപ്പിക്കുകയും ചെതിരുന്നു. എന്നാൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്ന് രോഗികളെ പ്രവേശിപ്പിക്കാതെ കേന്ദ്രം അടച്ചു പൂട്ടി. കെട്ടിടം നവീകരിക്കുന്നതിന് വൻ തുക ചിലവിട്ടിരുന്നു. സംരംഭകരുടെ സഹായത്തോടെ വലിയരീതിയിൽ ഉപകരണങ്ങളും വാങ്ങി കെട്ടിടം ആസ്തി റെജിസ്റ്ററിൽ ഉൾപ്പെടുത്തിയാൽ സർക്കാർ കേന്ദ്രങ്ങൾക്ക് കൈമാറേണ്ടി വരും.കെട്ടിടം കൈമാറുന്നത് വൈകുന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമാണ് കരാർ പ്രകാരമുള്ള ഉറപ്പുകൾ പാലിക്കുകയോ മതിയായ മറുപടി നൽകാനോ വകുപ്പ് അധികൃതരും തയാറാകുന്നില്ല.
