കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിന്റെ അന്വേഷണത്തിനിടയിലാണ് മൃതദേഹം സമീപത്തുള്ള തോട്ടിൽ കണ്ടെത്തിയത്. ഫോറൻസിക് വിഭാഗം എത്തി പ്രാഥമിക തെളിവെടുപ്പുനടത്തി , മൃതദേഹം തിരുവന്തപുരം മെഡിക്കൽകോളേജിലേക്കു മാറ്റി.
