കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകളെ ബിജെപിയുടെ വാക്സിൻ എന്നാണ് ജനുവരിയിൽ അദ്ദേഹം വിശേഷിപ്പിച്ചത്. വാക്സിൻ എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ലഖ്നൗ: സമാജ് വാദി പാർട്ടി തലവനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ട്വിറ്ററിലാണ് തനിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച കാര്യം അഖിലേഷ് യാദവ് അറിയിച്ചത്. ‘എനിക്ക് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചി, ഞാൻ സ്വയം ഐസൊലേഷനിലാണ്’ – ട്വിറ്ററിൽ അഖിലേഷ് യാദവ് കുറിച്ചു. വീട്ടിൽ ഡോക്ടർ എത്തി ചികിത്സ നൽകുന്നുണ്ടെന്നും അഖിലേഷ് യാദവ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം കോവിഡ് പരിശോധനയ്ക്ക് വിധേയനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്നോട് ബന്ധം പുലർത്തിയിട്ടുള്ള എല്ലാവരോടും കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. മാത്രമല്ല, അത്തരക്കാരെല്ലാം കുറച്ച് ദിവസത്തേക്ക് ക്വാറന്റീനിൽ തുടരാനും ഞാൻ അഭ്യർത്ഥിക്കുന്നു,’ – അഖിലേഷ് യാദവ് കുറിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അഖിലേഷ് യാദവ് അഖിൽ ഭാരതീയ അഖദ പരിഷത്ത് പ്രസിഡന്റ് മഹാന്ത് നരേന്ദ്ര ഗിരിയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന് കഴിഞ്ഞയിടെ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഹരിദ്വാറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ നിന്ന് ഗിരിയെ പിന്നീട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകളെ ബിജെപിയുടെ വാക്സിൻ എന്നാണ് ജനുവരിയിൽ അദ്ദേഹം വിശേഷിപ്പിച്ചത്. വാക്സിൻ എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകളെ ബിജെപിയുടെ വാക്സിൻ എന്നാണ് ജനുവരിയിൽ അദ്ദേഹം വിശേഷിപ്പിച്ചത്. വാക്സിൻ എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ, കോവിഡ് മുൻകരുതൽ എന്ന നിലയിൽ ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം ഐസൊലേറ്റ് ചെയ്തു. അദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്ന ചില ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഐസൊലേറ്റ് ചെയ്യുകയാണെന്ന് യോഗി അറിയിച്ചത്. ഈ വിവരം ട്വീറ്റ് വഴി മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്.
‘ഞാനുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ഒരു മുൻകരുതൽ എന്ന നിലയിൽ സ്വയം ഐസലേറ്റ് ചെയ്യുകയാണ്. എല്ലാ ജോലികളും ഡിജിറ്റൽ രീതിയിൽ പൂർത്തിയാക്കും’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഭിഷേക് കൗഷിക് എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.