സംസ്ഥാനത്ത് പെട്രോൾ വില ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും കുറവ് ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ്.
ന്യൂഡൽഹി: തുടർച്ചയായ പതിന്നാലാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില. മാർച്ച് 30നാണ് പെട്രോൾ ഡീസൽ വില അവസാനമായി മാറിയത്. അന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും വില കുറച്ചിരുന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നതെന്നും വിദഗ്ദ്ധർ ്അഭിപ്രായപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് പെട്രോൾ വില ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും കുറവ് ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ്. ഡൽഹിയിൽ പെട്രോളിന്റെ വില 90.56 രൂപയും ഡീസലിന്റെ വില ലിറ്ററിന് 80.87 രൂപയുമാണ്. മുംബൈയിൽ പെട്രോളിന്റെ വില 96.98 രൂപയും ഡീസലിന്റെ വില ലിറ്ററിന് 87.96 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന്റെ വില ലിറ്ററിന് 90.77 രൂപയും ഡീസലിന്റെ വില 83.75 രൂപയും ചെന്നൈയിൽ പെട്രോളിന്റെ വില 92.58 രൂപയും ഡീസലിന്റെ വില ലിറ്ററിന് 85.88 രൂപയുമാണ്.
കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്)
സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഇന്ധനവില ഏറ്റവും കൂടുതലുള്ളത്. കുറവ് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്.
ആലപ്പുഴ- 90.52/ 85.48
എറണാകുളം- 90.81/ 85.37
ഇടുക്കി- 91.93/ 86.38
കണ്ണൂർ- 90.99/ 86.10
കാസർകോട്-91.56/ 86.10
കൊല്ലം-92.11/ 86.59
കോട്ടയം-91.04/ 85.58
കോഴിക്കോട്- 91.09 /85.66
മലപ്പുറം- 91.23 / 85.79
പാലക്കാട്- 91.76/ 86.27
പത്തനംതിട്ട- 91.69/ 86.20
തൃശൂർ- 91.33/ 85.86
തിരുവനന്തപുരം- 92.19/ 86.67
വയനാട്- 92.09/ 86.53
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)
ഡൽഹി- 90.56/ 80.87
മുംബൈ- 96.98/ 87.96
കൊൽക്കത്ത- 90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഹൈദരാബാദ്- 94.16/ 88.20
ഭോപ്പാൽ- 98.58/ 89.13
പട്ന- 92.89/ 86.12
ലഖ്നൗ- 88.85/ 81.27
നോയിഡ- 88.91/ 81.33
പെട്രോൾ ഡീസൽ വിലകുറഞ്ഞേക്കാം
ആഭ്യന്തര വിപണിയിൽ കഴിഞ്ഞ 15 ദിവസത്തെ ക്രൂഡ് ഓയിലിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കുന്നത്. ഡോളറിനെതിരായ രൂപയിലെ ഏറ്റക്കുറച്ചിലുകളും ഇന്ധനവില നിർണയത്തിൽ എണ്ണക്കമ്പനികൾ കണക്കിലെടുക്കുന്നുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വരും കാലങ്ങളിൽ പെട്രോൾ വിലകുറഞ്ഞേക്കാം. അന്താരാഷ്ട്ര തലത്തിൽ വിലകുറഞ്ഞ അസംസ്കൃത എണ്ണയാണ് ഇതിനുള്ള ഏറ്റവും വലിയ കാരണം. ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ റിഫൈനറി കമ്പനികൾ തയ്യാറെടുപ്പ് ആരംഭിച്ചു. ഇറാനിൽ നിന്ന് എണ്ണ വന്നാലുടൻ പെട്രോൾ ഡീസലിന്റെ വില ഇന്ത്യൻ വിപണിയിൽ മയപ്പെടുത്താൻ തുടങ്ങും.
വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പായി നിലവിലെ വിലകൾ അറിയാൻ എളുപ്പമാണ്. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് ഓരോ ദിവസത്തെയുംപെട്രോളിന്റെയും ഡീസലിന്റെയും വില പരിശോധിക്കാൻ കഴിയും. ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റ് അനുസരിച്ച്, നിങ്ങൾ ആർഎസ്പിയും നിങ്ങളുടെ സിറ്റി കോഡും ടൈപ്പ് ചെയ്തു 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഓരോ നഗരത്തിന്റേയും കോഡ് വ്യത്യസ്തമാണ്, അത് നിങ്ങൾക്ക് ഐഒസിഎൽ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
എല്ലാ ദിവസവും ആറുമണിക്ക് വില മാറുന്നു
എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടാകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു.
ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, എണ്ണക്കമ്പനികൾ ദിവസവും പെട്രോൾ നിരക്കും ഡീസൽ നിരക്കും നിശ്ചയിക്കുന്നു. പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കുന്ന ആളുകളാണ് ഡീലർമാർ. നികുതിയും സ്വന്തം മാർജിനുകളും ചേർത്ത ശേഷം അവർ ഉപഭോക്താക്കൾക്ക് ചില്ലറ വിലയ്ക്ക് ഗ്യാസോലിൻ വിൽക്കുന്നു.