പുനലൂർ: വിളക്കുവട്ടം12 ഏക്കർ സ്വദേശി തടത്തിൽ വീട്ടിലെ സുരേഷ്ബാബുവിനെ (56) ഇന്നലെ രാത്രി 10 മണിക്ക് വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അക്രമി സംഘത്തിലെ 2 പേരെ പുനലൂർ പോലീസ് പിടികൂടി.പ്രതികളായ
വിളക്കുവട്ടം12 ഏക്കർ സ്വദേശി ചരുവിള വീട്ടില്‍ കുഞ്ഞ് കുഞ്ഞ് മകൻ 51 വയസുള്ള
മോഹനന്, പുനലൂര്‍ മരാമംകൊട് സ്വദേശി ആയ ചരുവിള വീട്ടില്‍ കുഞ്ഞുകുഞ്ഞ് മകൻ 41 വയസുള്ള സുനില്‍ എന്നിവരെ പുനലൂർ പോലീസ് പിടികൂടി. മരണപ്പെട്ടയാളിന്റെ മകനും പ്രതികളിലൊരാളും തമ്മിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടാക്കുകയും തർക്കം അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പ്രതി കൂടുതൽ ആളുകളെ വിളിച്ച് വരുത്തി വീട് കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മരണപ്പെട്ടയാളിന്റെ ഭാര്യ ലതയ്ക്കും മകൻ സുർജിത്തിനും അക്രമത്തിൽ പരിക്കേറ്റു. പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും മധ്യേ സുരേഷ്ബാബു മരണപ്പെടുകയായിരുന്നു. അക്രമി സംഘത്തിലുൾപ്പെട്ട കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്.
