കൊല്ലം :പുനലൂർ വിളക്കുവട്ടം 12 ഏക്കർ സ്വദേശി തടത്തിൽ വീട്ടിലെ സുരേഷ് ബാബുവിനെ 9 ഓളം വരുന്ന അക്രമി സംഘം വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു അക്രമം. ഭാര്യ ലതയ്ക്കും മകൻ സുർജിത്തിനും അക്രമത്തിൽ പരിക്കേറ്റു. പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും മധ്യേ സുരേഷ്ബാബു മരണപ്പെടുകയായിരുന്നു… ആക്രമിസംഘത്തിലെ 2 പേരെ പുനലൂർ പോലീസ് പിടികൂടി
