ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കോവിഡ് അവലോകന യോഗം ചേര്‍ന്ന് സ്ഥിതികള്‍ വിശദീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കോവിഡ് അവലോകന യോഗം ചേര്‍ന്ന് സ്ഥിതികള്‍ വിശദീകരിച്ചു. യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കൂടുതല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ കോവിഡ് സെന്ററുകളാക്കി മാറ്റാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുത്തു.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായി കെജ്രിവാള് യോഗത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചു. ജനങ്ങള്‍ സഹകരിക്കണമെന്നും അര്‍ഹതയുള്ളവര്‍ വാക്സിനേഷന് സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആശുപത്രികളില്‍ അയ്യായിരത്തോളം കിടക്കകള്‍ അനുവദിച്ചതായി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന് അറിയിച്ചു.